കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്
1300721
Wednesday, June 7, 2023 12:43 AM IST
കേച്ചേരി: ചൂണ്ടൽ പുതുശേരിയിൽ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ചൂണ്ടൽ സ്വദേശികളായ രണ്ടു പേർക്കു പരിക്ക്. ബൈക്ക് യാത്രക്കാരായ മമ്മസ്രായില്ലത്ത് വീട്ടിൽ നൗഷാദിന്റെ മകൻ നൗഫജ് (18), കുട്ടംകുളങ്ങര വീട്ടിൽ സുനിലിന്റെ മകൻ രാഹുൽ (17) എന്നിവർക്കാണു പരിക്കേറ്റത്.
ഇവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11.50 നായിരുന്നു അപകടം.
ആറാട്ടുകടവിലേക്കുള്ള
വഴി അടച്ചതിനെതിരേ യോഗം
ചേർപ്പ്: കടലാശേരി കീഴോട്ടുകര കടലായിൽ മനയിലെ ആറാട്ടുകടവിലേക്കുള്ള വഴി സ്വകാര്യ വ്യക്തി അടച്ചുകെട്ടിയതിൽ പ്രതിഷേധിച്ച് പെരുവനം - ആറാട്ടുപുഴ പൂരങ്ങളിലെ ഘടകക്ഷേത്രങ്ങളിലെ ഭാരവാഹികളും ഭക്തജനങ്ങളും പൊതുയോഗം ചേർന്നു. പിഷാരിക്കൽ ക്ഷേത്രം രക്ഷാധികാരി സി. മുരാരി അധ്യക്ഷതവഹിച്ചു.
പൗരാണികമായ ഇത്തരം ചടങ്ങുകൾ നിലനിർത്താൻ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നു യോഗം തീരുമാനിച്ചു.
പിഷാരിക്കൽ ക്ഷേത്രം പ്രസിഡന്റ് എം. ശിവദാസ്, സെക്രട്ടറി എം. നാരായണൻ, തന്ത്രി ആര്യൻ നന്പൂതിരി, അയിച്ചിയിൽ രാധാകൃഷ്ണൻ, മനോജ് പിടിക്കപറന്പ്, ചേർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എൻ. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സജീവൻ എന്നിവർ പ്രസംഗിച്ചു.