ഗുരുവായൂര്‍ മേല്‍പ്പാലം: സര്‍വീസ് റോഡ് പൂർത്തീകരിച്ചു
1300718
Wednesday, June 7, 2023 12:43 AM IST
ഗുരുവായൂര്‍: റെയില്‍വേ മേല്‍പ്പാലത്തിന്റെ രണ്ടു വശത്തും സർവീസ് റോഡ് പൂർത്തീകരിച്ചു. ഇതോടെ ഈ ഭാഗത്തുള്ള കച്ചവടക്കാർക്കും ബസിൽ വരുന്ന യാത്രക്കാര്‍ക്കും സൗകര്യപ്രദമായി. റെയില്‍വേ ഗേറ്റിന്റെ ഇരു ഭാഗത്തുമുള്ള സര്‍വീസ് റോഡാണ് ടാറു ചെയ്ത് മനോഹരമാക്കിയത്. ഈ ഭാഗത്തെ കച്ചവടക്കാരുടേയും യാത്രക്കാരുടെയും ഏറെക്കാലത്തെ ആവശ്യമാണ് നടപ്പിലായത്.
മേൽപ്പാലം പണി തുടങ്ങിയതോടെ റോഡ് തകർന്ന് വലിയ യാത്രാ ദുരിതമാണ് ഉണ്ടായിരുന്നത്. സർവീസ് റോഡ് പൂർത്തീകരണ ആവശ്യവുമായി പ്രതിഷേധങ്ങളും നടന്നിരുന്നു. വെളിച്ചമില്ലെന്ന പരാതിയാണ് ഇപ്പോഴുള്ളത്. രാത്രി എട്ടിന് ഈ ഭാഗത്തെ കടകൾ അടച്ചാൽ പിന്നീട് തീരെ വെളിച്ചമില്ലാത്ത സ്ഥിതിയാണ്.