നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു
1300548
Tuesday, June 6, 2023 1:09 AM IST
പള്ളിവളവ്: ദേശീയപാത 66 മതിലകത്ത് നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.എറണാകുളത്തുനിന്നും എടപ്പാളിലേക്കു പോകു ന്നതിനിടെ കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെ യാണ് അപകടം. ആർക്കും പരിക്കില്ല. എടപ്പാൾ സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്.അപകടത്തെ തുടർന്ന് മേഖലയിലെ വൈദ്യുതി വിതരണം തടസപ്പെട്ടു.രണ്ടു ദിവസം മുൻപ് ഇതേ ഭാഗത്തു തന്നെ കെഎസ്ആർടിസി ജീവനക്കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തിരുന്നു.