തേക്കു തടികൾ പിടികൂടി
1300546
Tuesday, June 6, 2023 1:09 AM IST
ചാലക്കുടി: എലഞ്ഞിപ്ര ചൗക്ക ഹോസ്പിറ്റലിനോടു ചേർന്നുള്ള സോമില്ലിൽ അനധികൃതമായി തേക്ക് തടികൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് തൃശൂർ ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനയിൽ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന 42 കഷണം തേക്കു തടികൾ പിടികൂടി.
തച്ചുപറമ്പിൽ ജോർജിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ മിൽ.ചൗക്ക കൊടിയൻ വീട്ടിൽ വർഗീസാണ് ഈ സോമിൽ ഇപ്പോൾ നടത്തിവരുന്നത്. പിടിച്ചെടുത്ത തടി കഷണങ്ങൾക്ക് ഏകദേശം മൂന്നു ലക്ഷം വില വരുന്നതാണ്. തടികളുടെ സ്റ്റോക്ക് സംബന്ധിച്ച് സൂക്ഷിക്കേണ്ടതായ രജിസ്റ്ററുകൾ ഒന്നും മില്ലിൽ സൂക്ഷിച്ചിരുന്നില്ല. പിടിച്ചെടുത്ത തടികളും മറ്റും വെള്ളിക്കുളങ്ങര റേഞ്ചിനു കീഴിലുള്ള മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് തുടർനടപടികൾക്കായി കൈമാറി.
പരിശോധനകൾ ഇനിയും തുടരുമെന്നും ആവശ്യമായ രേഖകൾ എല്ലാ മില്ലുകളിലും ഫർണീച്ചർ യൂണിറ്റുകളിലും സൂക്ഷിക്കേണ്ടതാണെന്ന് നിർദേശം നൽകി. പരിശോധനയിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.എ. അനീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എസ്.സ ന്ദീപ്, കെ. ഗിരീഷ്കുമാർ, വി. പ്രദീപ്, ഫോറസ്റ്റ് ഡ്രൈവർ എന്നിവർ പങ്കെടുത്തു.