മഞ്ജുളാലിനെ പട്ടണിയിച്ച് ആദരിച്ചു
1300545
Tuesday, June 6, 2023 1:09 AM IST
ഗുരുവായൂർ: ദൈവീക പരിവേഷമുള്ളതെന്ന് കരുതുന്ന മഞ്ജുളാലിനെ പരിസ്ഥിതി ദിനത്തിൽ പട്ടണയിച്ച് ആദരിച്ചു.
പഴയ ആലിന് സമീപത്തായി രണ്ടു പുതിയ ആൽമരതൈകളും നട്ടുപിടിപ്പിച്ചു. മഞ്ജുളാൽ തറയിൽ ക്ഷേത്രം ഒതിക്കൻ പൊട്ടക്കുഴി നീലകണ്ഠൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച ശേഷം ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ മഞ്ജുളാലിനെ പട്ടണിയിച്ചു. തുടർന്ന് മഞ്ജുളാലിൽ പുഷ്പങ്ങൾ അർപ്പിച്ചു.
നിലവിലുള്ള ആലിന് ഇരുവശത്തുമായി പുതിയ രണ്ട് ആൽമരതൈകൾ ദേവസ്വം ചെയർമാൻ നട്ടുപിടിപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, പബ്ലിക്കേഷൻ മാനേജർ കെ.ജി.സുരേഷ്, പിആർഒ വിമൽ. ജി. നാഥ് എന്നിവർ പങ്കെടുത്തു.
ദേവസ്വത്തിന്റെ വിവിധ സ്ഥാപനങ്ങളിലും പരിസ്ഥിതി ദിനാചരണം നടത്തി.