പ്രകൃതിയോടു ചേർന്നുള്ള വികസനം വേണം: വള്ളൂർ
1300539
Tuesday, June 6, 2023 1:07 AM IST
തൃശൂർ: ആഗോളതാപനമടക്കം മുഴുവൻ പ്രതിസന്ധികൾക്കും മരം മാത്രമാണു പരിഹാരമെന്നു ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ. സേവാദൾ ജില്ലാകമ്മിറ്റി ലോകപരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും നടത്തുന്ന വൃക്ഷത്തൈ നടൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സേവാദൾ ജില്ലാ പ്രസിഡൻറ് പി.ഡി. റപ്പായി അധ്യക്ഷത വഹിച്ചു.
ഡിസിസി നേതാക്കളായ കെ. ഗോപാലകൃഷ്ണൻ, ടി.എം. ചന്ദ്രൻ, കെ.വി. ദാസൻ, ജെയ്ജു സെബാസ്റ്റ്യൻ, ജെയിംസ് ചിറ്റിലപ്പിള്ളി, നിർമല ടീച്ചർ, റീന മേരി ജോണ്, ആന്റോ ജേക്കബ്, റോണി കുര്യൻ, ഷൈജു പേരാമംഗലം, ഇ.ആർ. ഗോപി, തന്പി ജോസഫ്, സത്യൻ കരിപ്പാറ, അനിത ശിവൻ, ലിജോ തറയിൽ എന്നിവർ പ്രസംഗിച്ചു.