ഡ്രൈവറെ പുറത്തെടുത്തത് മണിക്കൂറുകൾ കഴിഞ്ഞ്
1300538
Tuesday, June 6, 2023 1:07 AM IST
നടത്തറ: സിഗ്നൽ ജംഗ്ഷനിൽ നാലു ലോറികൾ കൂട്ടിയിടിച്ചു. ഒരു മണിക്കൂറോളം കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് കഠിന പരിശ്രമത്തിനൊടുവിലാണു പുറത്തെടുത്തത്. ഇന്നലെ പുലർച്ചെയാണ് അപകടം. മണലുകയറ്റിയെത്തിയ ടോറസ് ലോറിയിലെ ഡ്രൈവറാണു കുടുങ്ങിയത്. ആശുപത്രിയിലെത്തിച്ച ഡ്രൈവർക്കു പരിക്കു ഗുരുതരമല്ല.
മറ്റു ലോറികളിലെ ഡ്രൈവർമാരും നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഹൈഡ്രോളിക് ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചാണ് ആളെ പുറത്തെടുത്തത്. സിഗ്നലിൽ നിർത്തിയ ലോറിക്കു പിന്നിൽ മറ്റു ലോറികൾ വന്നിടിക്കുകയായിരുന്നു. പുലർച്ചെ മൂന്നിനായിരുന്നു കൂട്ടിയിടി നടന്നത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. രാജൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി. അനന്തകൃഷ്ണൻ, സി.എസ്. കൃഷ്ണപ്രസാദ്, കെ. പ്രകാശൻ, ഡ്രൈവർ പി.എസ്. സുധീഷ്, ഹോം ഗാർഡുമാരായ പി.ടി. ബാബു, ടി.എം. ഷാജു എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.