പരിസ്ഥിതി ദിനത്തിൽ ക്ലീനിംഗ് യജ്ഞം
1300537
Tuesday, June 6, 2023 1:07 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിൽ പരിസ്ഥിതിദിനത്തിൽ ക്ലീനിംഗ് യജ്ഞം സംഘടിപ്പിച്ചു. കാന്പസിനകത്തും പുറത്തും നടത്തിയ പൊതുക്ലീനിംഗ് യജ്ഞത്തിൽ വിദ്യാർഥികളും സ്റ്റാഫ് അംഗങ്ങളടക്കം 1500പേർ പങ്കെടുത്തു. പരിപാടികളുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എംപി നിർവഹിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ, അസിസ്റ്റൻറ് ഡയറക്ടർ ഫാ. ആൻറണി മണ്ണുമ്മൽ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. രാജി രഘുനാഥ് എന്നിവർ പങ്കെടുത്തു. വൃക്ഷത്തൈനടൽ, പരിസ്ഥിതിദിന പ്രതിജ്ഞ, സമ്മാനവിതരണം എന്നിവയും നടത്തി.