ആറാം തവണയും ആദ്യ നൂറിൽ ഇടംപിടിച്ച് സെന്റ് തോമസ് കോളജ്
1300533
Tuesday, June 6, 2023 1:07 AM IST
തൃശൂർ: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് 2023 ൽ അഖിലേന്ത്യാ തലത്തിൽ 53-ാം സ്ഥാനം കരസ്ഥമാക്കി രാജ്യത്തെ മികവുറ്റ ആദ്യ നൂറു കലാലയങ്ങളിൽ ആറാം തവണയും ഇടം പിടിച്ച് തൃശൂർ സെന്റ് തോമസ് കോളജ്. ആദ്യനൂറിൽ ഉൾപ്പെട്ട കേരളത്തിലെ 14 കോളജുകളിൽ ഏഴാമതായും കാലിക്കട്ട് സർവകലാശാലയിൽ ഒന്നാമതുമായാണ് സ്ഥാനം പിടിച്ചത്. അറിവിന്റെ ഉത്പാദനവും കൈമാറ്റവുമായി ബന്ധപ്പെട്ട വിഭവങ്ങൾ, ഗവേഷണതലങ്ങളിലെ മുന്നേറ്റം, പ്ലേസ്മെന്റുകൾ, ഉന്നതപഠനത്തിന് അർഹത നേടിയ വിദ്യാർഥികളുടെ എണ്ണം തുടങ്ങി കോളജുകളുടെ സമഗ്രമായ സംഭാവനകൾ വിലയിരുത്തിയാണ് എൻഐആർഎഫ് റാങ്കുകൾ ഓരോ വർഷവും പ്രഖ്യാപിക്കുന്നത്. ഉപരിപഠനത്തിനായി വിദേശത്തും അന്യസംസഥാനങ്ങളിലും പോകാതെ നാട്ടിൽ തന്നെ ഗുണമേ·യെറിയ വിദ്യാഭ്യാസവും തൊഴിൽസാധ്യതകളും ലഭ്യമാക്കാൻ ഇത്തരം സ്ഥാപനങ്ങൾക്ക് കഴിയുമെന്ന് സെന്റ് തോമസ് കോളജ് ഉറപ്പുനൽകുന്നു.