ഭൂമി സകല ജീവജാലങ്ങളുടെയും തറവാട് : മാർ ആൻഡ്രൂസ് താഴത്ത്
1300531
Tuesday, June 6, 2023 1:07 AM IST
തൃശൂർ: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അതിരൂപത കുടുംബ കൂട്ടായ്മ ഫാമിലി അപ്പൊസ്തോലേറ്റിൽ വൃക്ഷത്തൈ നട്ട് അതിരൂപത കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ഭൂമി മനുഷ്യൻ ഉൾപ്പെടെ സകല ജീവജാലങ്ങളുടെയും പൊതുതറവാടാണ് എന്നും മനുഷ്യനെ മറന്നുകൊണ്ടുള്ള പരിസ്ഥിതി വാദം നല്ലതല്ല എന്നും തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് അതിരൂപത ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ ജനറൽ കൺവീനർ ഷിന്റോ മാത്യു, ജന. സെക്രട്ടറി പ്രൊഫ. ജോർജ് അലക്സ്, ട്രഷറർ ജെയ്സൺ മാണി ജോ. കൺവീനർമാരായ ബിജു സി. വർഗീസ്, സുബി ജസ്റ്റിൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയ് വിയ്യൂർ, വിവിധ ഫൊറോനയിലെ കൺവീനർമാർ നേതൃത്വം നൽകി.