ആമ്പിപ്പാടം പൊതുമ്പുചിറ റോഡ് നാടിന് സമര്‍പ്പിച്ചു
1300340
Monday, June 5, 2023 1:09 AM IST
ഇരിങ്ങാലക്കുട: മുരിയാട് വേളൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന അവിട്ടത്തൂര്‍ റോഡിലെ പൊതുമ്പുച്ചിറയോട് ചേര്‍ന്നുള്ള ആമ്പിപ്പാടം പൊതുമ്പുചിറ ബണ്ട് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ആമ്പിപ്പാടം പൊതമ്പുചിറ പരിസരത്ത് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു.
പ്രദേശത്തെ പ്രധാന ജലസ്രോതസായ പൊതുമ്പിച്ചിറ ടൂറിസം പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും മന്ത്രി ആര്. ബിന്ദു പറഞ്ഞു. മുന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് അടക്കം ഉള്‍പ്പെടുത്തി ആകെ 44,61,000 രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തികരിച്ചത്.
ചടങ്ങില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, വാര്‍ഡ് അംഗം ലീന ഉണ്ണികൃഷ്ണന്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ജോസ് ജെ. ചിറ്റിലപ്പിള്ളി, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.