കൊടുങ്ങല്ലൂർ ലയൺസ് ക്ലബ് ഇന്ന് അഴീക്കോട് മുനക്കൽ ബീച്ച് ശുചീകരിക്കും
1300337
Monday, June 5, 2023 1:09 AM IST
കൊടുങ്ങല്ലൂർ: ലോക പരിസ്ഥിതി ദിനമായ ഇന്ന് കൊടുങ്ങല്ലൂർ ലയൺസ് ക്ലബ് അഴീക്കോട് മുനക്കൽ ബീച്ച് ശുചീകരിക്കും. 150 ാമത് സ്റ്റീൽ വേസ്റ്റ് ബിന്നുകളുടെ സമർപ്പണവും ഈ ദിനത്തിൽ കൊടുങ്ങല്ലൂർ ലയൺസ് ഹാളിൽ നടത്തും. വൈകീട്ട് മൂന്നിനു നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനം ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്യും.
എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജൻ, വാർഡ് മെമ്പർന്മാരായ സുമിത ഷാജി, ഉണ്ണി പിക്കാസോ, സുഷമ നന്ദകുമാർ, ടോണി ഏനോക്കാരൻ, ജെയിംസ് വളപ്പില, ടി.ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് ഏഴിന് കൊടുങ്ങല്ലൂർ ലയൺസ് ഹാളിൽ ചേരുന്ന ജില്ലാ തല സമ്മേളനം ലയൺസ് ഡിസ്ട്രിക് ഗവർണർ സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്യും. ബിജു പൊറത്തൂർ അധ്യക്ഷത വഹിക്കും.പത്രസമ്മേളനത്തിൽ ബിജു പൊറത്തൂർ, ടി.ആർ. കണ്ണൻ, ശ്രീനിവാസ്, എം.എ. നസീർ, ഗീത ശിവകുമാർ, രശ്മി കണ്ണൻ, വി.ആർ. പ്രേമൻ എന്നിവർ സംബന്ധിച്ചു.