കാടുകുറ്റി പഞ്ചായത്തിൽ ക്രിമറ്റോറിയം യാഥാർഥ്യമാക്കണം: കേരള കോൺഗ്രസ് -എം
1300336
Monday, June 5, 2023 1:09 AM IST
കാടുകുറ്റി: ഗ്രാമപഞ്ചായത്തിൽ ക്രിമറ്റോറിയം യാഥാർഥ്യമാക്കണമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടനപത്രികയിലൂടെ നൽകിയ വാഗ്ദാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് - എം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു.
ജാഗ്രതാ സദസ് പ്രദീപ് പുഞ്ചപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു തോമ്പ്ര അധ്യക്ഷനായി. പഞ്ചായത്ത് പരിധിയിൽ പൊതുശ്മശാനം ഇല്ലാത്ത സാഹചര്യത്തിൽ മൃതദേഹ സംസ്കരണത്തിന് കൊരട്ടിയേയും ചാലക്കുടി നഗരസഭയെയും ആശ്രയിക്കേണ്ടി വരുന്ന പശ്ചാത്തലത്തിലാണ് പൊതുസമൂഹത്തിന്റെ ആവശ്യം പരിഗണിച്ച് കേരള കോൺഗ്രസ് ജാഗ്രതാ സദസ് സംഘടിപ്പിച്ചത്.
ടി.ഡി. വേണു, കെ.ഒ. വർഗീസ്, വേലുപ്പിള്ളി ദേവസ്വം സെക്രട്ടറി കെ. രാമചന്ദ്രൻനായർ, കെ.ജി. രവി, നിക്സൻ പടുതോത്ത്, ഭരതൻ മൈലോത്ത്, ടൈസൻ സിമേതി എന്നിവർ പ്രസംഗിച്ചു.