കോഞ്ചിറ മുത്തിയുടെ എട്ടാമിട തിരുനാൾ ഭക്തിസാന്ദ്രം
1300334
Monday, June 5, 2023 1:06 AM IST
ഏനാമാവ്: പരിശുദ്ധ പോംപെ മാതാവിന്റെ തീർത്ഥ കേന്ദ്രത്തിലെ കോഞ്ചിറ മുത്തിയുടെ എട്ടാമിട തിരുനാൾ ഭക്തിസാന്ദ്രമായി.
എട്ടാമിട തിരുനാളിന്റെ ഭാഗമായി നടന്ന ആഘോഷമായ തിരുനാൾ ഗാന പൂജയ്ക്ക് ഫാ. ബൈജു ചാലക്കൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ബെന്നി ചാലക്കൽ, ഫാ. ജെയ്സൺ തെക്കുംപുറം എന്നിവർ സഹ കാർമികരായി. എട്ടാമിട തിരുനാളിന്റെ തിരുക്കർമങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ നിരവധി ഭക്തജനങ്ങളാണ് എത്തിയത്. ജനറൽ കൺവീനർ സി.ഡി. ലിയോ, ട്രസ്റ്റിമാരായ കെ.പി. ജോസഫ്, ബിജോയ് പെരുമാട്ടിൽ, ജോസഫ് ആറ്റ്ലി, സി.ആർ. മാത്യു, പി.ഐ. തോമസ് എന്നിവർ നേതൃത്വം നല്കി.