പാലയൂർ തിരുനാൾ: സ്വാഗത സംഘം ഓഫീസ് തുറന്നു
1300332
Monday, June 5, 2023 1:06 AM IST
പാലയൂർ: മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിലെ മാർതോമാ ശ്ലീഹായുടെ ദുക്റാന തർപ്പണ തിരുനാൾ ജൂലൈ മൂന്നു മുതൽ 16 വരെ ആഘോഷിക്കും.
ഇതിനായി വിപുലമായ തിരുനാൾ കമ്മിറ്റിക്കു രൂപം നൽകി. ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവീസ് കണ്ണമ്പുഴ - വർക്കിംഗ് ചെയർമാൻ, സഹവികാരി ഫാ. ആന്റോ രായപ്പൻ, ട്രസ്റ്റിമാരായ മാത്യു ലീജിയൻ, ജോസഫ് വടക്കൂട്ട്, ജിന്റോ ചെമ്മണ്ണൂർ, സിന്റോ തോമസ് - വൈസ് ചെയർമാന്മാർ, ഫ്രാൻസിസ് ചിരിയങ്കണ്ടത്ത് - ജനറൽ കൺവീനർ, സി.ഡി. ലോറൻസ് - ഫിനാൻസ്, പി.വി. പീറ്റർ - ഊട്ട്, കെ.ജെ. പിയൂസ് - പബ്ലിസിറ്റി എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണു പൊതുയോഗം രൂപം നൽകിയത്. ബിജു മുട്ടത്താണ് സെക്രട്ടറി .
ജൂലൈ മൂന്നിനാണു പ്രസിദ്ധമായ ദുക്റാന ഊട്ട്. അന്നു രാവിലെ തർപ്പണ തിരുനാളിന്റെ കൊടിയേറ്റം നടത്തും. 15,16 തീയതികളിലാണു തിരുനാൾ.