കുടുംബകൂട്ടായ്മ ദിനം കൂട്ടായ്മകളുടെ ഉത്സവം: മാർ ആൻഡ്രൂസ് താഴത്ത്
1300331
Monday, June 5, 2023 1:06 AM IST
തൃശൂർ: അതിരൂപതയിൽ ഇന്നലെ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിനോടനുബന്ധിച്ച് കുടുംബ കൂട്ടായ്മ ദിനവും പതാക ദിനവും ആചരിച്ചു.
ഇതോടനുബന്ധിച്ച് കുടുംബ കൂട്ടായ്മയുടെ അതിരൂപത ആസ്ഥാനമായ ഫാമിലി അപ്പസ്തോലേറ്റിൽ കുടുംബ കൂട്ടായ്മയുടെ പതാക ഉയർത്തിക്കൊണ്ട് കുടുംബകൂട്ടായ്മ ദിനം കൂട്ടായ്മകളുടെ ഉത്സവമായി മാറട്ടെ എന്ന് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. അതിരൂപത പതാകദിനത്തിന് അതിരൂപത ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, ജനറൽ കൺവീനർ ഷിന്റോ മാത്യു, ജനറൽ സെക്രട്ടറി പ്രഫ. ജോർജ് അലക്സ്, ട്രഷറർ ജെയ്സൺ മാണി, ജോയിന്റ് കൺവീനർമാരായ ബിജു സി. വർഗീസ്, സുബി ജസ്റ്റിൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയ് വിയ്യൂർ, വിവിധ ഫൊറോനയിലെ കൺവീനർമാർ എന്നിവർ നേതൃത്വം നൽകി.
അതിരൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും വികാരിമാരുടെയും കേന്ദ്രസമിതി കൺവീനർമാരുടെയും നേതൃത്വത്തിൽ കുടുംബകൂട്ടായ്മ ദിനം പതാക ഉയർത്തി ആചരിച്ചു.