ലഹരി വില്പന തടയാൻ നടപടി വേണം: താലൂക്ക് വികസന സമിതി
1300329
Monday, June 5, 2023 1:06 AM IST
വടക്കാഞ്ചേരി: ലഹരി വില്പന തടയാൻ വിദ്യാലയങ്ങളുടെ പരിസര ത്തു പൊലീസ് - എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഊർജി തമാക്കണമെന്നു തലപ്പിള്ളി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ഒലിച്ചി മുതൽ ചെറുതുരുത്തി ചുങ്കം വരെയുള്ള റോഡിന്റെ നിർമാണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നു പിഡബ്ല്യുഡി വകുപ്പിനു നിർദേശം നൽകി. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി റോഡരികിലെ അപകട ഭീഷണിയുള്ള മരങ്ങളും ചില്ലകളും ഉടൻ നീക്കം ചെയ്യണമെന്നു തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നൽകി.
നഗരസഭ ചെ യർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, തഹസിൽദാർ എം.സി. അനുപമൻ, അഡീഷണൽ തഹസിൽദാർ എ. അജിത് എന്നിവർ പ്രസംഗിച്ചു.