പരിസ്ഥിതി ദിനാചരണവുമായി അതിരൂപത കെസിവൈഎം
1300328
Monday, June 5, 2023 1:06 AM IST
തൃശൂർ: കെസിവൈഎം തൃശൂർ അതിരൂപതയുടെയും ലൂർദ് ഫൊറോനയുടെയും സംയുക്താഭിമുഖ്യത്തിൽ മണ്ണുത്തി സെന്റ് ആന്റണീസ് ദേവാലയത്തിൽ അതിരൂപത പരിസ്ഥിതി ദിനാചരണം നടന്നു.
"വരും തലമുറയ്ക്കുവേണ്ടി ഈ പരിസ്ഥിതി സംരക്ഷിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വം' എന്ന ആപ്തവാക്യം കേന്ദ്രീകരിച്ചായിരുന്നു പരിസ്ഥിതി ദിനാഘോഷം. തൃശൂർ കാർഷിക വിജ്ഞാന കേന്ദ്രം ഡയറക്ടറും തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ഡോ. മേരി റെജീന, മണ്ണുത്തി ഇടവക അസി. വികാരി ഫാ. നിർമൽ അക്കരപട്ട്യേയ്ക്കലിന് വൃക്ഷത്തൈ കൈമാറി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ജിഷാദ് ജോസ് അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ജിയോ ചെരടായി പരിസ്ഥിതിദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി മെജോ മോസസ്, ഡൈസൻ ഡേവിസ്, ജൂലിയസ്, ഫാ. പോളി നീലങ്കാവിൽ, ആനിമേറ്റർ സിസ്റ്റർ ഫ്രാൻസി മരിയ, മിഥുൻ ബാബു, സ്നേഹ ബെന്നി, റോസ്മേരി ജോയ്, ആഷ്ലിൻ ജെയിംസ്, ഡാനിയേൽ ജോസഫ്, ഷാരോൺ സൈമൺ, ജോസ് മേനാച്ചേരി എന്നിവർ നേതൃത്വം നൽകി.