പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി "ഡ്രൈ ഡേ'
1300326
Monday, June 5, 2023 1:06 AM IST
പറപ്പൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി "ഡ്രൈ ഡേ' ആചരിച്ചു.
യൂണിറ്റ് പ്രസിഡന്റ് പി.പി. ജോണിയുടെ നേതൃത്വത്തിൽ പറപ്പൂർ സമൂഹ്യാരോഗ്യ കേന്ദ്രത്തിനടുത്ത് തുടങ്ങിയ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥൻ ഫ്ലാഗ് ഓഫ് ചെയ്തു. 12 വർഷം തുടർച്ചയായി പരിസ്ഥിതി ദിനാചരണത്തിൻ മുന്നോടിയായി ഡ്രൈ ഡേ പ്രവർത്തനങ്ങൾ നടത്തുന്ന വ്യാപാരികളെ പ്രസിഡന്റ് അഭിനന്ദിച്ചു. പുഴക്കൽ ബ്ലോക്ക് പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തി.
പറപ്പൂർ സെന്റർ , സ്കൂൾ, മാർക്കറ്റ്, സൊസൈറ്റി പരിസരം തുടങ്ങിയ പൊതുസ്ഥലങ്ങൾ ഏകോപന സമിതി അംഗങ്ങളും വനിതാ വിംഗ് അംഗങ്ങളും യൂത്ത് വിംഗ് അംഗങളും ചേർന്ന് വൃത്തിയാക്കി. വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, വാർഡ് മെമ്പർ ഷീന വിൽസൺ, വനിതാവിംഗ് പ്രസിഡന്റ് റീത്ത തോമാസ്, ജിൻജോ തോമാസ്, ജോൺസൺ പോൾ എന്നിവർ ആശംസകളേകി.