കാപ്പ പ്രകാരം ഒല്ലൂർ സ്റ്റേഷനിലെ രണ്ടു ഗുണ്ടകൾക്കെതിരെ നടപടി
1300323
Monday, June 5, 2023 1:04 AM IST
ഒല്ലൂർ: കാപ്പ നിയമപ്രകാരം ഒല്ലൂർ സ്റ്റേഷൻ പരിധിയിലെ രണ്ടു ഗുണ്ടകൾക്കെതിരെ നടപടി. ഒരാളെ നാടുകടത്തുകയും ഒരാളെ ജയിലലടയ്ക്കുകയുമാണു ചെയ്തത്. അഞ്ചേരിയിലെ ഗുണ്ടാ നേതാവ് തീക്കാറ്റ് സാജന്റെ സംഘത്തിൽ ഉൾപ്പെട്ട അഞ്ചേരി സ്വദേശി കോയമ്പത്തുർക്കാരൻ വീട്ടിൽ അടിമ രമേഷ് എന്ന് വിളിക്കുന്ന രമേഷ് (24) എന്നയാളെ ഒരു വർഷത്തേക്കാണു നാടു കടത്തിയത്. വധശ്രമമുൾപ്പെടെ ഏഴു കേസുകളിൽ പ്രതിയാണ് രമേഷ്.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയും കടവി രഞ്ജിത്തിന്റെ സംഘത്തിലെ നേതാവുമായ നടത്തറ കുരിശുപറമ്പിൽ സാംസനെയാണ് (33) കരുതൽ തടങ്കൽ പ്രകാരം ജയിലിലടച്ചിട്ടുള്ളത്.
ഒല്ലൂർ എസ്എച്ച്ഒ ബെന്നി ജേക്കബിന്റെ നിർദേശപ്രകാരമാണ് നടപടി.