വിദേശമദ്യ വില്പന നടത്തിവന്ന വയോധികൻ അറസ്റ്റിൽ
1300322
Monday, June 5, 2023 1:04 AM IST
കൊരട്ടി: അളവിൽ കൂടുതൽ വിദേശമദ്യം കൈവശംവച്ച് വില്പന നടത്തിവന്ന വയോധികനെ കൊരട്ടി സിഐ ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തു.
ആറ്റപ്പാടം മര്യാദ കവലയിൽ മേലേവീട്ടിൽ പരമേശ്വരൻ(72) ആണ് അറസ്റ്റിലായത്.
അവശ്യക്കാർക്ക് കൂടിയ വിലയ്ക്ക് വില്പന നടത്തുന്നതിനിടെ 4.4 ലിറ്റർ മദ്യമാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മേരിമോൾ ലോക
ചാമ്പ്യൻഷിപ്പിന്
പേരാമംഗലം: കാശ്മീരിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ 50 കിലോ ഗ്രാം ജൂണിയർ വിഭാഗത്തിൽ രണ്ടു വെള്ളി മെഡൽ ( ഇടത്, വലത്, കൈകൾ) നേടിയ എം.എ. മേരിമോൾ. റഷ്യയിലെ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ യോഗ്യത നേടി. പേരാമംഗലം മേക്കാട്ടുകുളം ആനന്ദിന്റെയും ബിന്ദുവിന്റെയും മകളാണ് മേരിമോൾ. തൃശൂർ സെന്റ് ആൻസ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്. അയ്യന്തോൾ എജുഫിറ്റ് അക്കാദമിയിലാണു പരിശീലനം.