കാപ്പ ചുമത്തി നാടുകടത്തിയ എരുമപ്പെട്ടി, കാണിപ്പയ്യൂർ സ്വദേശികൾ എംഡിഎംഎയുമായി പിടിയിൽ
1300320
Monday, June 5, 2023 1:04 AM IST
കുന്നംകുളം: ചാലിശേരിയിൽ രണ്ടു യുവാക്കൾ മാ രക മയക്കുമരുന്നായ എംഡിഎംഎയുമായി അറ സ്റ്റിൽ. എരുമപ്പെട്ടി കരിയന്നൂർ തെന്നാമ്പാറ വീട്ടിൽ അമീർ (24), കാണിപ്പയ്യൂർ കണ്ടിരുത്തി വീട്ടിൽ സുബിൻ (28) എന്നിവരെയാണ് 7.34 ഗ്രാം എംഡിഎം എയുമായി ചാലിശേരി പോലീസ് പിടികൂടിയത്.
എരുമപ്പെട്ടി പോലീസ് കാപ്പ ചുമത്തി നാട് കടത്തിയ പ്രതിയാണ് അമീർ. അമീറിനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
രഹസ്യവിവരത്തെ തുടർന്ന് നിരീക്ഷണത്തി ലായിരുന്ന പ്രതികളെ അതി സാഹസികമായാണ് ചാലിശേരി പോലീസ് പിടികൂടിയത്. വിതരണ ശൃംഖലയിൽപ്പെട്ട കൂട്ടാളികൾക്കായി ചാലിശേരി പോലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.