ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന സമിതി യോഗം ഇന്ന്
1300319
Monday, June 5, 2023 1:04 AM IST
തൃശൂർ: ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന സമിതി യോഗം ഇന്ന് തൃശൂർ ദീനദയാൽ സ്മൃതിയിൽ നടക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം. ഗണേശൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ എന്നിവർ പങ്കെടുക്കും.
സംസ്ഥാന സർക്കാരിന്റെ ഏഴു വർഷത്തെ പട്ടികജാതി ജനദ്രോഹ നടപടികൾക്കെതിരെയുള്ള പ്രക്ഷോഭപരിപാടികൾക്ക് സംസ്ഥാന സമിതി രൂപം നൽകുമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അറിയിച്ചു.
സെമിനാർ സംഘടിപ്പിച്ചു
തൃശൂർ: ജില്ല ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) വർഗീയതക്കെതിരെ വർഗഐക്യം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വിയ്യൂർ വായനശാല ഹാളിൽ സംഘടിപ്പിച്ച സെമിനാർ സിഐടിയു ജില്ലാ വൈസ്പ്രസിഡന്റ് എ. സിയാവുദ്ദീൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ഏരിയ സെക്രട്ടറി യു.ജി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. യു. സതിഷ് കുമാർ, ജോയ് ആമ്പകാടൻ, രവി പുഷ്പഗിരി, ഷൈല ജയിംസ്, എസ്. സുമേഷ് എന്നിവർ പ്രസംഗിച്ചു