ബിഫാം വിദ്യാർഥികൾ മാർച്ച് നടത്തി
1300069
Sunday, June 4, 2023 8:16 AM IST
മുളങ്കുന്നത്തുകാവ്: വിവിധ ആവശ്യങ്ങളുന്നയിച്ചു ബിഫാം വിദ്യാർഥികൾ ആരോഗ്യ സർവകലാശാലയിലേക്കു മാർച്ചും ധർണയും നടത്തി. 2020-2024 ബാച്ചിന്റെ ഇയർ ബാക്ക് ഫ്രീസ് ചെയ്യുക, ഇടവേളകൾ വിട്ട് പരീക്ഷകൾ നടത്തുക, വിദ്യാർഥി വിരുദ്ധ നയങ്ങൾ കൈകൊണ്ടിട്ടുള്ള സർക്കുലറുകൾ പിൻവലിക്കുക, വിദ്യാർഥികളുടെ മാനസിക ബുദ്ധിമുട്ടുകൾ മനസിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹസൻ മുബാറക്, സറീന സലാം, ജില്ല വൈസ് പ്രസിഡൻറ് വിഷ്ണു ദേവ്, ആരോഗ്യ സർവകലാശാല യൂണിയൻ സെക്രട്ടറി കൃഷ്ണ പ്രസാദ് എന്നിവർ നേതൃത്വം നൽകി.
ലോറി മരത്തിലിടിച്ച് ഡ്രൈവർക്ക് പരിക്ക്
തൃശൂർ : മതിലകം പുതിയകാവിൽ ടോറസ് ലോറി മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്. പെരുമ്പാവൂർ സ്വദേശി ബാദുഷക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. പുന്നക്കബസാർ ആകട്സ് പ്രവർത്തകർ പരിക്കേറ്റ ബാദുഷയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.