നക്ഷത്രവന നിർമാണം നാളെ
1300066
Sunday, June 4, 2023 8:16 AM IST
തൃശൂർ: അയ്യന്തോൾ അമൃതവിദ്യാലയത്തിൽ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് നക്ഷത്രവന നിർമാണം നാളെ നടക്കും. ഉച്ചയ്ക്ക് 1.30ന് വൃക്ഷത്തൈ നട്ട് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. വിദ്യാർഥികളുടെ കൂട്ടായ്മയിൽ സീഡ് ബോൾ നിർമാണവും നടക്കും. പത്രസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ബ്രഹ്മചാരിണി സാമഗീതാമൃത, എം. ഭവാനി, പ്രീതി രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.