ലോക സൈക്കിൾ ദിനം
1300065
Sunday, June 4, 2023 8:16 AM IST
തൃശൂർ: വൈദ്യരത്നം ഒൗഷധശാലയും തൃശൂർ സൈക്ലേഴ്സ് അസോസിയേഷനും ചേർന്നു ലോക സൈക്കിൾ ദിനം ആചരിച്ചു. സൈക്കിൾ യാത്ര ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ഫ്ലാഗ് ഒാഫ് ചെയ്തു. വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്ടവൈദ്യൻ ഇ.ടി. കൃഷ്ണൻ മൂസ്, ചീഫ് ജനറൽ മാനേജർ ടി.എൻ. നീലകണ്ഠൻ, എച്ച്ആർ വിഭാഗം മേധാവി പി.ടി. രമേശൻ, മാർക്കറ്റിംഗ് വിഭാഗം മേധാവി രാജശേഖരൻ തെക്കേടത്ത് എന്നിവർ സന്നിഹിതരായിരുന്നു. വൈദ്യരത്നം ജീവനക്കാരും സൈക്ലേഴ്സ് അസോസിയേഷൻ അംഗങ്ങളുമായി അറുപതോളം സൈക്ലിസ്റ്റുകൾ പങ്കെടുത്തു. തൃശൂരിൽനിന്ന് ആരംഭിച്ച യാത്ര തൈക്കാട്ടുശേരിയിൽ അവസാനിച്ചു.