ഗുസ്തി താരങ്ങൾക്ക് ഐക്യദാർഡ്യവുമായി മഹിള കോൺഗ്രസ്
1300064
Sunday, June 4, 2023 8:16 AM IST
തൃശൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായി മഹിള കോൺഗ്രസ് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്വന്തം പാർട്ടിക്കാരായ കൊടും ക്രിമിനലുകളെ സംരക്ഷിക്കാൻ സ്ത്രീത്വത്തെ അപമാനിച്ചാണു മോദി സർക്കാർ മുന്നോട്ടു പോകുന്നത്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെ നീക്കം ചെയ്ത് നിയമ നടപടിക്ക് വിധേയനാക്കുന്നതു വരെ മഹിള കോൺഗ്രസ് ദേശീയതലത്തിൽ സമര രംഗത്ത് ഉണ്ടാകുമെന്നു ജില്ല പ്രസിഡന്റ് ടി. നിർമല പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, സെക്രട്ടറിമാരായ രാജലക്ഷ്മി കുറുമാത്ത്, സോയ ജോസഫ്, സ്വപ്ന രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.