യുവതിയെ ഇടിച്ചു വീഴ്ത്തി മാല കവർന്നു
1300061
Sunday, June 4, 2023 8:10 AM IST
മാള: ബൈക്കിൽ എത്തിയ ആൾ യുവതിയെ ഇടിച്ചിട്ട ശേഷം മാല കവർന്നു. മാള - നെയ്തക്കുടി റോഡിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
നെയ്തക്കുടി കാട്ടിപറന്പിൽ അനീഷിന്റെ ഭാര്യ ആതിരയുടെ ഒരു പവന്റെ താലിമാലയാണ് മോഷ്ടാവ് കവർന്നത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന ആതിരയെ പിന്നിൽ നിന്നും എത്തിയ ആൾ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.