ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാർഢ്യം: മതിലകത്ത് പൊതുയോഗം
1300059
Sunday, June 4, 2023 8:10 AM IST
മതിലകം : നീതിക്കു വേണ്ടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ചു എഐടിയുസി മണ്ഡലം കമ്മിറ്റി മതിലകത്ത് പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.സി. ശിവരാമൻ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. എ.ഡി. സുദർശനൻ, എഐടിയുസി മണ്ഡലം സെക്രട്ടറി പി.കെ. റഫീഖ് , യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് സോമൻ താമരക്കുളം, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം ബി.എ. ഗോപി, സിപിഐ മതിലകം ലോക്കൽ സെക്രട്ടറി വി.എസ്. കൃഷ്ണകുമാർ, തഴപ്പായ തൊഴിലാളി ഫെഡറേഷൻ മണ്ഡലം സെക്രട്ടറി എൻ.എസ്. ഗോപി, പഞ്ചായത്ത് സെക്രട്ടറി ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.