പഠനോപകരണങ്ങൾ വിതരണം ചെയ്തു
1300058
Sunday, June 4, 2023 8:10 AM IST
കൊരട്ടി: സാന്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം സുഗമവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി മദർതെരേസ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുലയിടം ജുമാ മസ്ജിദ് ഹാളിൽ നടന്ന ചടങ്ങ് കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ കെ.ടി. അഖിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വർഗീസ് തച്ചുപ്പറന്പൻ, ഡാലി ജോയി, പി. വിമൽകുമാർ എന്നിവർ പ്രസംഗിച്ചു. 50 കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളാണ് വിതരണത്തിനൊരുക്കിയത്. ആൽബിൻ പ്ലാക്കൽ, ഷഹീർ ബഷീർ എന്നിവർ നേതൃത്വം നൽകി.