തേഡ്പാർട്ടി ഇൻഷ്വറൻസ്: ജിഎസ്ടി കുറയ്ക്കണമെന്ന്
1300056
Sunday, June 4, 2023 8:10 AM IST
ഇരിങ്ങാലക്കുട: മോട്ടോർ വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷ്വറൻസ് പോളിസിക്ക് ചുമത്തുന്ന ജിഎസ്ടി 18 ശതമാനം എന്നത് 9 ശതമാനമാക്കി കുറച്ച് പൊതുജനത്തിനും, ചെറുവാഹന സ്വയം തൊഴിൽ സംരംഭകർക്കും ആശ്വാസം നൽകണമെന്ന് ആൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗവും തൃശൂർ ജില്ലാ പ്രസിഡന്റുമായ വർദ്ധനൻ പുളിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.