ഊട്ട് തിരുനാളിനു കൊടിയേറി
1300055
Sunday, June 4, 2023 8:10 AM IST
ചെന്ത്രാപ്പിന്നി: പെരുന്പടപ്പ് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. ഫാ. ആന്റോ തച്ചിൽ കൊടിയേറ്റ് നിർവഹിച്ചു. വികാരി ഫാ. ജിനു വെണ്ണാട്ടുപറന്പിൽ, തിരുനാൾ പ്രസുദേന്തി സിമി ആന്റണി എലുവത്തിങ്കൽ, ജനറൽ കണ്‍വീനർമാരായ കൊന്പൻ ദേവസി ജോസഫ്, എലുവത്തിങ്കൽ ജോസ് ആന്റണി, കൈക്കാരന്മാരായ എലുവത്തിങ്കൽ പൗലോസ് ജെയിംസ്, പുലിക്കോട്ടിൽ പൗലോസ് ഡെയ്സണ്‍ എന്നിവർ പങ്കെടുത്തു. തിരുനാൾ ദിനമായ ജൂണ്‍ പതിനൊന്നിന് രാവിലെ 10ന് നടക്കുന്ന തിരുനാൾ പാട്ട് കുർബാനയ്ക്ക് ഫാ. ആന്റോ പാണാടൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. ആൽബിൻ പുന്നേലിപ്പറന്പിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും ഊട്ട് നേർച്ചയും നടക്കും. വൈകീട്ട് 6.45ന് സിനിമാ പ്രദർശനവും ഉണ്ടായിരിക്കും.