വിശുദ്ധ അന്തോണീസിന്റെ ഊട്ടു തിരുനാൾ 13ന്
1300054
Sunday, June 4, 2023 8:10 AM IST
കൊരട്ടി: വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രമായ കൊരട്ടി അമലോത്ഭവമാതാ ദേവാലയത്തിൽ 13ന് നടക്കുന്ന ഊട്ടുനേർച്ച തിരുനാളിന്റെ ഭാഗമായി ഒരുക്കുന്ന നേർച്ച പായസത്തിന്റെ വെഞ്ചരിപ്പ് തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ബിജു തട്ടാരശേരി നിർവഹിച്ചു. തുടർന്ന് നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കും അദ്ദേഹം കാർമികനായി. ഭക്തജനങ്ങൾക്കായി ഈ വർഷം 20000 ടിൻ നേർച്ച പായസമാണ് ഒരുക്കിയിരിക്കുന്നത്. തിരുനാൾ കൊടിയേറ്റം 6ന് രാവിലെ 10.30ന് റവ. മോണ്‍. മാത്യു ഇലഞ്ഞിമറ്റം നിർവഹിക്കും.