അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കും: മ​ന്ത്രി
Sunday, June 4, 2023 8:08 AM IST
തൃശൂര്‌: മ​ഴ​ക്കാ​ലം മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ൾ പ​രി​ശോ​ധി​ച്ച് ആ​രോ​ഗ്യ​ക​ര​മാ​ണോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ തീ​രു​മാ​നം.

തൊ​ഴി​ലാ​ളി​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് തി​ട്ട​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റെ മ​ന്ത്രി കെ. ​രാ​ജ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ക, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​ണോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, ആ​വ​ശ്യ​മെ​ങ്കി​ൽ ലേ​ബ​ർ ക്യാ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ത​ന്നെ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ. ആ​രോ​ഗ്യ​വ​കു​പ്പ്, പോ​ലീ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ്, റ​വ​ന്യൂ​തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നാ​ണ് ജി​ല്ല ലേ​ബ​ർ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജില്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ്, ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.