ചാലിപ്പാടം പുഴയിലേക്ക് ശുചിമുറി മാലിന്യം തളളി
1300051
Sunday, June 4, 2023 8:08 AM IST
വടക്കാഞ്ചേരി: ചാലിപ്പാടം പുഴയിലേക്ക് ശുചിമുറി മാലിന്യം തള്ളിയതായി പരാതി. ചാലിപ്പാടം പുഴ പാലത്തിനു സമീപം വാഴാനി പുഴയിലേക്കാണ് മാലിന്യം തള്ളിയിട്ടുള്ളത്.
വെള്ളം വറ്റി തുടങ്ങിയ പ്രദേശത്താണ് മാലിന്യം തള്ളിയത് . രാത്രിയുടെ മറവിലാണ് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് പുഴയിലേക്ക് മാലിന്യം തള്ളിയിട്ടുള്ളത്. പ്രദേശത്തെ വെള്ളത്തിന്റെ ദുർഗന്ധം മൂലം പ്രദേശവാസികൾ ദുരിതത്തിലായി. സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലെ മാലിന്യവും പുഴയിലേക്കാണ് ഒഴുക്കുന്നതെന്നും ആരോപണമുണ്ട്. നഗരസഭയിൽ സർവശുദ്ധി പ്രഖ്യാപിക്കുന്നതിനായി വലിയ പോരാട്ടം നടത്തുന്പോഴാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.