പല്ലി ദേഹത്തേക്ക് ചാടി; നിയന്ത്രണംവിട്ട കാര് പോസ്റ്റിലിടിച്ച് അപകടം
1300049
Sunday, June 4, 2023 8:08 AM IST
കേച്ചേരി: പല്ലി ദേഹത്തേക്ക് ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട കാർ പാതയോരത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
കേച്ചേരി പാലത്തിന് സമീപം ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം നടന്നത്. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പല്ലി ദേഹത്തേക്ക് ചാടിയതോടെ നിയന്ത്രണംവിട്ട കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വൈദ്യുത പോസ്റ്റിനും കാറിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുത വിതരണം പുനസ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു.