തിരുഹൃദയ രൂപം എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
1300045
Sunday, June 4, 2023 8:08 AM IST
പെരിഞ്ചേരി: പെരിഞ്ചേരി തിരുഹൃദയ തീർഥാടന കേന്ദ്രത്തിലെ ഈശോയുടെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ചുള്ള രൂപക്കൂട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.
നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തിരുക്കർമങ്ങൾക്ക് ഇടവക വൈദികർ കാർമികരായി. തുടർന്ന് പ്രദക്ഷിണം, വർണമഴ, ബാൻഡ് മേളം എന്നിവ നടന്നു. ഇടവകയിലെ വൈദികരുടെയും സമർപ്പിതരുടെയും സംഗമവും ഉണ്ടായിരുന്നു. ഇന്ന് രാവിലെ 5.45 നും 7. 15നും വൈകീട്ട് 5. 30നും പാട്ടു കുർബാന, തിരുഹൃദയ നൊവേന. രാവിലെ 10ന് ആഘോഷമായ പാട്ടുകുർബാനക്ക് ഫാ. വിൽസൺ പിടിയത്ത് കാർമികനാകും. ഫാ. ജിബിൻ താഴേക്കാടൻ തിരുനാൾ സന്ദേശം നൽകും. 12ന് തിരുനാൾ പ്രദക്ഷിണം ഉണ്ടാകും. രാത്രി ഏഴിന് ഇടവകയിലെ നൂറിൽപരം കലാകാരന്മാർ അണിനിരക്കുന്ന നാടകം ‘നായിനിലെ ഇവാൻ' അരങ്ങേറും. തിരുനാളിനോടനുബന്ധിച്ച് രണ്ടുലക്ഷത്തിൽപരം രൂപയുടെ സൗജന്യ ഡയാലിസിസ് ഒല്ലൂർ വിൻസെന്റ് ഡി പോൾ ഹോസ്പിറ്റലിൽ തീർഥ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തും.