സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്
1300043
Sunday, June 4, 2023 8:05 AM IST
ചേറ്റുവ: ടി.എം. ആശുപത്രിയിൽ ഇന്ന് രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്. സ്തനങ്ങൾ, ഗർഭാശയം, അണ്ഡശയം സംബന്ധമായ രോഗങ്ങൾ കണ്ടെത്തി വനിതകളുടെ സംശയ നിവാരണത്തിനും അവസരങ്ങൾ ഉണ്ടാകും.
ഡോ. എം. സുജാത, ഡോ. മേരി ലിജി, ഡോ. എ.കെ. ദേവകി എന്നിവർ നേതൃത്വം നൽകും.