കേച്ചേരി ആക്ട്സ് 21-ാം വാർഷികം ഇന്ന്
1300042
Sunday, June 4, 2023 8:05 AM IST
കേച്ചേരി: ആക്ട്സ് കേച്ചേരി ബ്രാഞ്ച് കമ്മിറ്റി 21-ാം വാർഷികവും ആക്ട്സ് ഉദ്ബോധന സദസും ഇന്ന്. റോഡപകട സുരക്ഷാ സെമിനാർ, പ്രവർത്തന മികവിനുള്ള കർമശ്രേഷ്ഠാ പുരസ്കാര സമർപ്പണം, സ്മരണിക പ്രകാശനം, കലാപരിപാടികൾ എന്നിവയുമുണ്ടായിരിക്കും.
ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് എരനെല്ലൂർ ആൻ മഹൽ ഓഡിറ്റോറിയത്തിൽ ആക്ട്സ് കേച്ചേരി ബ്രാഞ്ച് കമ്മിറ്റിയുടേയും ആക്ട്സ് എരനെല്ലൂർ യൂണിറ്റിന്റേയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്നപരിപാടികൾ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ഉദ്ഘാടനം ചെയ്യും. ആക്ട്സ് ജില്ലാ ജനറൽ സെക്രട്ടറി ഫാ. ഡേവീസ് ചിറമൽ ആക്ട്സ് ഉദ്ബോധന സദസ് ഉദ്ഘാടനം ചെയ്യും. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ സ്മരണിക പ്രകാശനവും വൈസ് പ്രസിഡന്റ് പി.ടി. ജോസ് പുരസ്കാര സമർപ്പണവും നിർവഹിക്കും. ആക്ട്സ് കേച്ചേരി ബ്രാഞ്ച് പ്രസിഡന്റ് വി.എ. കൊച്ചു ലാസർ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ജനറൽ കണ്‍വീനർ സി.ടി. ജയിംസ്, ബ്രാഞ്ച് സെക്രട്ടറി എം.എം. മുഹ്സിൻ, ജില്ലാ കണ്‍വീനർ വി.എ. ജനിഫർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്‍കും.