വാഹനാപകടത്തിൽ യുവാവിന് പരിക്ക്
1300041
Sunday, June 4, 2023 8:05 AM IST
കൈപ്പറന്പ്: പോന്നോർ കല്ലൊരവഴിയ്ക്ക് സമീപം സ്കൂട്ടർ പോസ്റ്റിലിടിച്ച് യുവാവിന് പരിക്കേറ്റു. പറപ്പൂർ നീലങ്കാവിൽ ജോസിന്റെ മകൻ അരുണി(20)നാണ് പരിക്കേറ്റത്. അരുണിനെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.