കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
1300040
Sunday, June 4, 2023 8:05 AM IST
കേച്ചേരി: ബൈപാസ് റോഡിലെ പട്ടിക്കര പറപ്പൂർ തടത്തിൽ ജുമാമസ്ജിദിനു സമീപം കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. മഴുവഞ്ചേരി സ്വദേശി കുഴപ്പാട്ടുവളപ്പിൽ വീട്ടിൽ അപ്പുണ്ണി മകൻ സുനി(52)നാണ് പരിക്കേറ്റത്. ഇയാളെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് 3.40നായിരുന്നു അപകടം.