തീരദേശ ഹൈവേ ആശങ്ക അകറ്റണം: കോൺഗ്രസ്
1300039
Sunday, June 4, 2023 8:05 AM IST
ചാവക്കാട്: തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് തീരദേശ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്നു കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കടപ്പുറം പഞ്ചായത്തിലെ തീരദേശത്തെ 400ൽപ്പരം വീടുകളും കെട്ടിടങ്ങളും തീരദേശ ഹൈവേക്ക് അളന്ന പ്രകാരം നഷ്ടപ്പെടും എന്നിരിക്കെ നഷ്ടമാകുന്ന ഭൂമിയുടെയും വീടുകളുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാര തുക സംബന്ധിച്ചു വ്യക്തത വരുത്തി പുനരധിവാസ പാക്കേജ് ഭൂമിയുടെയും കെട്ടിടങ്ങളുടെയും കമ്പോള വിലയുടെ അഞ്ചിരട്ടി എങ്കിലും നൽകണമെന്നും മാത്രമല്ല പദ്ധതിയുടെ പൂർണമായ വിശദാംശങ്ങളും ഡിപി ആറും പദ്ധതിയുടെ അലൈൻമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ധവളപത്രം ഇറക്കണം എന്നും ജനങ്ങളെ വിശ്വസ്തതയിൽ എടുത്തുകൊണ്ടു മാത്രമേ ഈ പദ്ധതി ആരംഭിക്കാൻ കഴിയൂവെന്ന് കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സൂചിപ്പിച്ചു.
കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. മുസ്താഖ് അലി, ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി. വീരമണി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.എ. നാസർ, നളിനാക്ഷൻ ഇരട്ടപ്പുഴ, പി.കെ. നിഹാദ്, വി.കെ. ബാബു എന്നിവർ പ്രസംഗിച്ചു.