റെഗുലേറ്ററുകൾ സന്ദർശിച്ചു
1300038
Sunday, June 4, 2023 8:05 AM IST
പാവറട്ടി: ഏനാമാക്കൽ, ഇടിയഞ്ചിറ റെഗുലേറ്ററുകളുടെ നവീകരണത്തിന്റെ ഭാഗമായി റീ ബിൽഡ് കേരള പ്രതിനിധിയും ഇറിഗേഷൻ ഉദ്യോഗസ്ഥരും റെഗുലേറ്ററുകൾ സന്ദർശിച്ചു.
റെഗുലേറ്ററുകളുടെ നവീകരണത്തിന് എസ്റ്റിമേറ്റ് തുക പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. പുതിയ എസ്റ്റിമേറ്റ് തുകയ്ക്ക് അനുമതി നൽകുന്നതിന്റെ ഭാഗമായിട്ടാണു സംഘം സ്ഥലം സന്ദർശിച്ചത്. റിബിൽഡ് കേരള ഇനീഷ്യേറ്റീവ് അഡീഷണൽ സെക്രട്ടറി കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്ക്ക് എത്തിയത്. സംഘത്തിന്റെ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിക്കുക. നവീകരണം പൂർത്തിയായാൽ താത്കാലിക വളയം ബണ്ട് വേണ്ടി വരില്ലന്നും സംഘം വ്യക്തമാക്കി.
ഇറിഗേഷൻ സെൻട്രൽ സർക്കിൾ സൂപ്രണ്ട് എൻജിനീയർ കെ.എസ്. രമേശൻ, ഇറിഗേഷൻ എക്സി. എൻജിനീയർ ടി.കെ. ജയരാജൻ, മെക്കാനിക്കൽ എക്സി. എൻജിനീയർ ജെയിംസ്. പി. ജോൺ, കൃഷി അസി. ഡയറക്ടർ എ.ജെ. വിവൻസി, വെങ്കിടങ്ങ് കൃഷി ഓഫീസർ ജെയ്ക്കബ് ഷിമോൻ തുടങ്ങിയവരും റെഗുലേറ്റർ സന്ദർശിക്കാനായി എത്തിയിരുന്നു.