കോഞ്ചിറ മുത്തിയുടെ എട്ടാമിട തിരുനാൾ ഇന്ന്
1300037
Sunday, June 4, 2023 8:05 AM IST
ഏനാമാവ്: ഏനാമാക്കൽ പരിശുദ്ധ പോംപെ മാതാവിന്റ തീർത്ഥ കേന്ദ്രത്തിലെ കോഞ്ചിറ മുത്തിയുടെ എട്ടാമിട തിരുനാൾ ഇന്ന് ആഘോഷിക്കും.
രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും ദിവ്യബലി. രാവിലെ 10.30നുള്ള ആഘോഷമായ ദിവ്യബലിക്ക് ഫാ. ബൈജു ചാലക്കൽ മുഖ്യകാർമികത്വം വഹിക്കും. തീർത്ഥ കേന്ദ്രം വികാരി ഫാ. ജെയ്സണ്‍ തെക്കുംപുറം സഹകാർമികനാകും. തിരുനാളിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തീർത്ഥകേന്ദ്രത്തിൽ ഇന്നു രാവിലെ സമൂഹ രക്തദാന ക്യാന്പ് നടക്കും. ജനറൽ കണ്‍വീനർ സി.ഡി. ലിയോ, ട്രസ്റ്റിമാരായ കെ.പി. ജോസഫ്, ബിജോയ് പെരുമാട്ടിൽ, ജോസഫ് ആറ്റിലി, സി.ആർ. മാത്യു, പി.ഐ. തോമസ് എന്നിവർ നേതൃത്വം നൽകും.