പ്രതിഭാ സംഗമം
1300036
Sunday, June 4, 2023 8:05 AM IST
ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എംഎൽഎയുടെ പ്രതിഭാ സംഗമത്തിൽ എസ്എസ്എൽസിക്ക് ഫുൾ എപ്ലസ് നേടിയ 550 വിദ്യാർഥികൾക്ക് വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉപഹാരങ്ങൾ നൽകി.
എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷനായി.ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയർപേഴ്സണ് ഷീജ പ്രശാന്ത്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. പ്രസാദ്, പി.എം. അഹമ്മദ്, സുശീല സോമൻ, വിജിത സന്തോഷ്, ടി.വി. സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം റഹീം വീട്ടിപറന്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.