തീരദേശ നൈറ്റ് മാർച്ച്
1300035
Sunday, June 4, 2023 8:05 AM IST
ചാവക്കാട്: കടലേറ്റം കാരണം തീരദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വതപരിഹാരം കാണുക, തീരദേശ ഹൈവേക്കായി ഭൂമിയും വീടും നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി കടപ്പുറത്ത് തീരദേശ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കടപ്പുറം നോളിറോഡ് സെന്ററിൽ നിന്നും ആരംഭിച്ച മാർച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. സുബൈർ തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.
മാർച്ചിനുശേഷം മുനക്കകടവിൽ ചേർന്ന പ്രതിഷേധയോഗം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഇബ്രാഹിം അധ്യക്ഷനായി.