ജൽദി സോഫ്്റ്റ്വെയർ ഉൽപന്ന ലോഞ്ചിംഗ്
1299715
Saturday, June 3, 2023 1:22 AM IST
തൃശൂർ: സോഫ്്റ്റ്വെയർ ഉൽപന്നങ്ങളുടെ ദാതാവായ ജൽദി സോഫ്്റ്റ്വെയർ പ്രൈവറ്റ് ലിമിറ്റഡ് പുതിയ ഉൽപന്നവുമായി രംഗത്തു വരുന്നു. കൂടുതൽ കാര്യക്ഷമതയോടെ വായ്പകൾ പ്രോസസ് ചെയ്യാൻ ബാങ്കുകളെയും എൻബിഎഫ്സികളെയും സഹായിക്കുന്നതിനാണ് പുതിയ ഉൽപന്നം ഉപയോഗപ്പെടുകയെന്ന് ജൽദി മാനേജിംഗ് ഡയറക്ടർ രമേഷ് കുറുപ്പത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്നു രാവിലെ 9.45ന് ശക്തൻനഗറിലുള്ള ജൽദി സോഫ്്റ്റ്വെയർ ഓഫീസിൽ മണപ്പുറം എംഡി വി.പി. നന്ദകുമാർ ഉദ്ഘാടം ചെയ്യും. ഡോ. സുമിത നന്ദൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി ഫാ. പോൾ പൂവ്വത്തിങ്കലിന്റെ സംഗീതാർച്ചനയുണ്ടാകും. പത്രസമ്മേളനത്തിൽ ഫാ. പോൾ പൂവ്വത്തിങ്കൽ, ജൽദി കന്പനി സാരഥികളായ ആദർശ് കുറുപ്പത്ത്, പി.എസ്. കൃഷ്ണദാസ്, പോൾ പി. വിൻസന്റ് എന്നിവരും പങ്കെടുത്തു.