വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ: കുടുംബസംഗമം ഇന്ന്
1299713
Saturday, June 3, 2023 1:22 AM IST
കുഴിക്കാട്ടുശേരി (മാള): കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിനു മുന്നോടിയായുള്ള കുടുബ സംഗമം ഇ ന്നു നടക്കും. വിശുദ്ധ മറിയം ത്രേസ്യ - ധന്യൻ ഫാ. ജോസഫ് വിത യത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന കുടുംബ സംഗമത്തിന് സിസ്റ്റർ ഡോ. ഷെറിൻ മരിയ സിഎച്ച്എഫ് നേതൃത്വം നൽകും. തുടർന്ന് ദിവ്യബലി, നൊവേന എന്നിവ നടക്കും.
നാളെ ഉച്ചയ്ക്ക് രണ്ടു മുതൽ ഹോളി ഫാമിലി അല്മായ കൂട്ടായ്മ നടക്കും. സിസ്റ്റർ ഡോ. റോസ് ജോസ് സിഎച്ച്എഫ് നേതൃത്വം നൽ കും. തുടർന്ന് ദിവ്യബലി, നൊവേന.
വിശുദ്ധയുടെ തിരുനാളിനൊരുക്കമായുള്ള നവനാൾ തിരുക്കർമ ങ്ങൾ ദിവസവും രാവിലെ 10.30 ന് ദിവ്യബലി, നൊവേന എന്നിവയും വൈകീട്ട് ആറിന് ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷി ണം, നേർച്ചയൂട്ട് എന്നീ പരിപാടികളോടെയും നടന്നു വരുന്നു. എട്ടി നാണു പ്രധാന തിരുനാൾ. എട്ടാമിടം 15 ന് ആഘോഷിക്കും.