കൂട്ടാല സ്വദേശി മൈസൂരുവിൽ മരിച്ച നിലയിൽ
1298576
Tuesday, May 30, 2023 1:50 AM IST
പട്ടിക്കാട്: കൂട്ടാല സ്വദേശിയായ യുവാവിനെ കെട്ടിടനിർമാണ സ്ഥലത്തെ കുഴിയിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ഹെബ്ബാൾ വ്യവസായ മേഖലയിലെ ചെറിയാൻ ഫാബ്രിക്കേറ്റേഴ്സ് ഉടമ മൈസൂരു വിജയനഗർ സെക്കൻഡ് സ്റ്റേജിൽ താമസിക്കുന്ന കൂട്ടാല സ്വദേശി കൈപ്പനാൽ കെ.എം.ചെറിയാന്റെ മകൻ ക്രിസ്റ്റോ ചെറിയാൻ (35) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ഏഴിന് നടക്കാനിറങ്ങിയ ക്രിസ്റ്റോ രാത്രി വീട്ടിൽ തിരിച്ച് എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിജയനഗർ ലേണേഴ്സ് കോളജിനു സമീപത്ത് അപ്പാർട്ട്മെന്റ് നിർമാണത്തിനായി പൈലിംഗ് നടത്തിയ കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. സംസ്കാരം നടത്തി. ഭാര്യ: ദയ. മകൻ: ബെഞ്ചമിൻകഴിഞ്ഞ 30 വർഷമായി ചെറിയാൻ കുടുംബമായി മൈസൂരുവിലാണ് താമസം.