യേശുവിനെ പകർന്നുനൽകേണ്ടത് പ്രവർത്തനങ്ങളിലൂടെ: മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിൽ
1298491
Tuesday, May 30, 2023 12:55 AM IST
തൃശൂർ: ഓരോരുത്തരുടെയും ജീവിതം വഴിയും പ്രവർത്തനങ്ങൾ വഴിയുമാണ് സമൂഹത്തിൽ യേശുവിനെ പകർന്നു നൽകേണ്ടതെന്നു ഹൊസൂർ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിൽ പറഞ്ഞു. പുല്ലഴി സെന്റ് ജോസഫ്സ് മെന്റൽ ഹോമിന്റെ ജൂബിലിയുടെ ഭാഗമായി സ്ഥാപകൻ മാർ ജോസഫ് കുണ്ടുകുളം പ്രതിമയുടെ അനാച്ഛാദനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുൻ സ്ഥാപനാധികാരികളെ ആദരിക്കൽ, അനുസ്മരണം, ഫോട്ടോ സ്ഥാപിക്കൽ എന്നിവയും അദ്ദേഹം നിർവഹിച്ചു.
വികാരി ജനറാൾ മോണ്‍. ജോസ് വല്ലൂരാൻ അധ്യക്ഷത വഹിച്ചു. ഫാ. ലോറൻസ് ഒലക്കേങ്കിൽ, റവ. ഡോ. ലോറൻസ് തൈക്കാട്ടിൽ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.
ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ, ഡയറക്ടർ ഫാ. രാജു അക്കര, ജനറൽ കണ്‍വീനർ ബേബി മൂക്കൻ, സുപ്പീരിയർ സിസ്റ്റർ സുഷ, കണ്‍വീനർ എം.എ. ഷാജു എന്നിവർ പ്രസംഗിച്ചു.സ്ഥാപനത്തിൽ 25 വർഷം സേവനം ചെയ്ത ഡോ. ദേവകിയെ പൊന്നാടയും ഉപഹാരവും നല്കി ആദരിച്ചു. മുൻ ഡയറക്ടർമാരായ ഫാ. ഫ്രാങ്കോ കവലക്കാട്ട്, ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ, ഫാ. ജോർജ് തോമസ്, റവ. ഡോ. ജോണ്‍ മൂലൻ എന്നിവരേയും മുൻ സുപ്പീരിയർമാരായിരുന്ന സിസ്റ്റർ മേരി പയ്യപ്പിള്ളി, സി. കൊച്ചുത്രേസ്യ മുട്ടംതൊട്ടിൽ, സിസ്റ്റർ എൽസി. വടക്കൻ തുടങ്ങിയവരെയും മുന്‍പ് പ്രവർത്തിച്ചവരേയും ഉപഹാരം നൽകി അനുമോദിച്ചു. ജൂബിലിയുടെ ഭാഗമായി മുൻ സാരഥികളുടെ ഫോട്ടോകൾ ഓഡിറ്റോറായത്തിൽ സ്ഥാപിച്ചു.
നേരത്തെ വിശുദ്ധ കുർബാനയ്ക്ക് മോണ്‍. ജോസ് വല്ലൂരാൻ മുഖ്യകാർമികത്വം വഹിച്ചു. ടി.വി. ഫ്രാൻസീസ്, ബെന്നി മേച്ചേരി, ജെ.എഫ്. പൊറുത്തൂർ, ജോണ്സണ് കാഞ്ഞിരത്തിങ്കൽ, ജെയിംസ് പനോക്കാരൻ, ജോയ് കോലഞ്ചേരി, ലില്ലി ഫ്രാൻസീസ് തുടങ്ങിയവർ നേതൃത്വം നല്കി.